HIGHLIGHTS : ചാവക്കാട് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടിയില്‍ സാദാചാരപോലീസ് ചമഞ്ഞെത്തിയ ഒരു സംഘം നാട്ടുകാര്‍ യുവാവിനെ അടിച്ചുകൊന്നു. പുതിയേടത്ത് മാമു...
ചാവക്കാട് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടിയില്‍ സാദാചാരപോലീസ് ചമഞ്ഞെത്തിയ ഒരു സംഘം നാട്ടുകാര്‍ യുവാവിനെ അടിച്ചുകൊന്നു. പുതിയേടത്ത് മാമുട്ടിയുടെ മകന്‍ സഹാവിര്‍ ആണ് സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ മരിച്ചത്
വ്യാഴാഴ്‌ച്ച അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. അഞ്ചങ്ങാടിയിലെ ഒരു വീട്ടില്‍ കണ്ട യുവാവിനെ ഒരു സംഘം പിടിച്ചിറിക്കി തെരുവിലിട്ട് വിചാരണ ചെയ്യുകയും ക്രൂരമായി മര്‍ദ്ധി്‌ക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സഹാവിറിനെ ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പിന്നിലിട്ട് ചാവക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുയായിരുന്നു. ഇതിനിടിയില്‍ സഹാവിര്‍ മരിച്ചതറിഞ്ഞ് ഈ സംഘം പതിയെ മുങ്ങുകയായിരുന്നു.
മൃതദേഹം ഇപ്പോള്‍ ചാവക്കാട് ഗവ ആശുപത്രിയിലാണ്. സംഭവത്തിന് ഉത്തരവാദികളായ സംഘത്തിലെ 5 പേരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
നേരത്തെ കോഴിക്കോട് കൊടിയത്തൂരില്‍ ഷഹീദ് ബാവ എന്ന യൂവാവിനെ സമാനമായ രീതിയില്‍ കെട്ടിയിട്ടും ക്രൂരമായി മര്‍ദ്ധിച്ചും കൊലപ്പെടുത്തിയിരുന്നു.