ആശ്വാസമായി യുവാക്കളുടെ ജലവിതരണം

tanurതാനൂര്‍; കുടിനീരിനായ്‌ വലയുന്ന പ്രദേശത്തിന്‌ ആശ്വാസമായി യുവാക്കളുടെ ജലവിതരണം. ഒഴൂര്‍ തലക്കട്ടൂരിലാണ്‌ ഡ്രീം ലാന്റ്‌ കള്‍ച്ചറല്‍ ക്ലബ്ബ്‌ പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനം.

ജലക്ഷാമം അതി രൂക്ഷമായി നില്‍ക്കുന്ന പ്രദേശമാണ്‌ ഇവിടെ. രണ്ട്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ യുവാക്കളുടെ കൂട്ടായിമയിലൂടെ ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കുന്നത്‌.

ജലവിതരണപദ്ധതി കെ ടി ജലീല്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. താനൂര്‍ എസ്‌ ഐ ശശിധരന്‍ കോഡൂര്‍, പി.കെ ഷിഹാബ്‌, ബാലകൃഷ്‌ണന്‍ ചുള്ളിയത്ത്‌, അലവി മുക്കാട്ടില്‍,കെ കെ റസാഖ്‌ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top