Section

malabari-logo-mobile

ശൈശവ വിവാഹം; 84 ശതമാനം മുസ്ലീം പെണ്‍കുട്ടികളും എതിര്‍ക്കുന്നതായി സര്‍വ്വേഫലം

HIGHLIGHTS : മലപ്പുറം : ശൈശവവിവാഹത്തെ മുസ്ലീം വിഭാഗത്തിലെ ഭൂരിപക്ഷം പെണ്‍കുട്ടികളും എതിര്‍ക്കുന്നതായി സര്‍വ്വേഫലം.

download (1)മലപ്പുറം : ശൈശവവിവാഹത്തെ മുസ്ലീം വിഭാഗത്തിലെ ഭൂരിപക്ഷം പെണ്‍കുട്ടികളും എതിര്‍ക്കുന്നതായി സര്‍വ്വേഫലം. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രവും മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഇപ്‌സോസും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് 84 ശതമാനം സ്ത്രീകളും ശൈശവ വിവാഹത്തിനെ എതിര്‍ത്തുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്.

മലപ്പുറം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. തിരുവനന്തപുരം കൊച്ചി നഗരങ്ങളില്‍ 80 വീതം പേരെയും കോഴിക്കോട്ടും മലപ്പുറത്തും 100 വീതം പേരെയും തിരഞ്ഞെടുത്തായിരുന്നു വിവര ശേഖരണം നടത്തിയത്. ഇതില്‍ തന്നെ 16 -25 വരെയും 35 – 50 വരെയും പ്രായമുള്ളവരുടെ ഗ്രൂപ്പുകളായി തിരിച്ചാണ് അഭിപ്രായം തേടിയത്. സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും അഭിപ്രായവും പരിശോധിച്ചു. സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പരുഷന്‍മാരും ശൈശവ വിവാഹത്തെ എതിര്‍ക്കുന്നുവെന്ന് തന്നെയാണ് പുറത്തു വന്നിട്ടുള്ള സര്‍വ്വേ ഫലം. 81 ശതമാനം പുരുഷന്‍മാരും ശൈശവ വിവാഹത്തെ എതിര്‍ത്തുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്.

sameeksha-malabarinews

ശാരീരിക പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ വിവാഹം കഴിപ്പിച്ച് അയക്കണമെന്ന അഭിപ്രായത്തോട് രൂക്ഷമായ ഭാഷയിലാണ് പെണ്‍കുട്ടികള്‍ പ്രതികരിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത മലപ്പുറത്തെ 100 പേരില്‍ 86 പേരും ഇതിനെ കടുത്ത ഭാഷയില്‍ തന്നെ എതിര്‍ക്കുകയും ചെയ്തു. 18 വയസ്സ് പൂര്‍ത്തിയാകാതെ വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് തന്നെയാണ് മലപ്പുറത്തെ 98 ശതമാനം പെണ്‍കുട്ടികളും മറുപടി നല്‍കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!