Section

malabari-logo-mobile

ഭഗവത്‌ഗീത പ്രശ്‌നോത്തരിയില്‍ മുസ്ലീം പെണ്‍കുട്ടി ഒന്നാംസ്ഥാനത്ത്‌

HIGHLIGHTS : മുംബൈ; ഭഗവത്‌ഗീത പ്രശ്‌നോത്തരിയില്‌ ഒന്നാംസ്ഥാനം നേടി പന്ത്രണ്ടുകാരിയായ മറിയം സിദ്ധീഖ്‌ എന്ന

muslim-girlമുംബൈ; ഭഗവത്‌ഗീത പ്രശ്‌നോത്തരിയില്‌ ഒന്നാംസ്ഥാനം നേടി പന്ത്രണ്ടുകാരിയായ മറിയം സിദ്ധീഖ്‌ എന്ന മുസ്ലീം പെണ്‍ുകുട്ടി താരമായി മാറി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്‌ണ കോണ്‍ഷ്യസ്‌നസ്‌ എന്ന സംഘടന ജനുവരിയില്‍ സംഘടിപ്പിച്ച മത്സരത്തിലാണ്‌ ഈ ആറാം ക്ലാസ്സുകാരി ഒന്നാമതെത്തിയിത്‌. മൂവായിരിത്തിലധികം കുട്ടികളാണ്‌ ഈ മത്സരത്തില്‍ പങ്കെടുത്തത്‌.

മുംബൈയിലെ മിറോ റോഡിലുളള കോസ്‌മോപോളിറ്റീന്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്‌ മറിയം.. ഇസ്‌കോണ്‍ വിതരണം ചെയ്‌ത ഇംഗ്ലീഷിലുള്ള പഠനസാമഗ്രികള്‍ മാത്രമല്ല മറിയം പഠിച്ചത്‌. താന്‌ ആദ്യം ഗീത വായിക്കാന്‍ തീരുമാനിച്ചെന്നും സ്‌കൂളില്‍ നിന്ന്‌ ലഭിച്ച സിഡികള്‍ ഗീതയെക്കുറിച്ച ്‌മനസ്സിലാക്കാന്‍ തന്നെ സഹായിച്ചെന്നും മറിയം പറഞ്ഞു. ഗീതക്ക്‌ പുറമെ മറിയം ബൈബിളും വായിച്ചിട്ടുണ്ട്‌.
ഒരു ദൈവമേയൊള്ളുവെന്നും നമ്മള്‍ അതിനെ പലപേരിട്ട്‌ വിളിക്കുകയാണെന്നും മറിയം പറഞ്ഞു. തന്റെ രക്ഷിതാക്കളാണ്‌ എല്ലാമതങ്ങളയെും ബഹുമാനിക്കാന്‍ തന്നെ പഠിപ്പിച്ചതെന്ന്‌ മറിയം പറഞ്ഞു.
മുംബൈയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ഒരു മാസികയുടെ എഡിറ്ററായണ്‌ മറിയയുടെ പിതാവായ ആസിഫ്‌ നസീം സിദ്ധീക്‌. ഫര്‍ഹാന ആസിഫ്‌ സിദ്ദീഖാണ്‌ മാതാവ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!