Section

malabari-logo-mobile

മലയാളത്തിന്റെ എട്ട് യുവസംഗീതസംവിധായകര്‍ ഒരു വേദിയില്‍ ‘ജാംഗ്രാബ്’

HIGHLIGHTS : കോഴിക്കോട്: മലയാള സിനിമാരംഗത്തെ എട്ട് യുവസംഗീതസംവിധായകര്‍ കേരളത്തിലാദ്യമായി ഒരുവേദിയില്‍ അണിനിരക്കുന്ന സംഗീതവിസ്മയം 'ജാംഗ്രാബ്' സെപ്തംബര്‍ 27ന് കോഴ...

 സെപ്തംബര്‍ 27ന്
കോഴിക്കോട് സ്വപ്നനഗരിയില്‍
jamgraab 5കോഴിക്കോട്: മലയാള സിനിമാരംഗത്തെ എട്ട് യുവസംഗീതസംവിധായകര്‍ കേരളത്തിലാദ്യമായി ഒരുവേദിയില്‍ അണിനിരക്കുന്ന സംഗീതവിസ്മയം ‘ജാംഗ്രാബ്’ സെപ്തംബര്‍ 27ന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കും.
കൊച്ചിന്‍ ഹനീഫ ഫൗണ്ടേഷന്‍ ,ഫെഫ്ക മ്യൂസിഷ്യന്‍ യൂണിയന്‍ (FEMU)എന്നിവയുടെ ബാനറില്‍ സംഘടിപ്പിക്കുന്ന മൂന്നരമണിക്കൂര്‍ നീണ്ടുനില്ക്കുന്ന പരിപാടിയില്‍ മോളിവുഡിന്റെ യുവസംഗീതസംവിധായകരായ ജാസിഗിഫ്റ്റ്, അല്‍ഫോണ്‍സ് ജോസഫ്, മെജോ ജോസഫ്, ഗോപി സുന്ദര്‍, രാഹുല്‍ രാജ്, അഫ്‌സല്‍ യൂസുഫ്, അനില്‍ ജോണ്‍സണ്‍, ബിജിബാല്‍ എന്നിവരാണ് തങ്ങളുടെ ഗാനങ്ങളുമായും മറ്റു ഗാനങ്ങളുമായി വേദിയിലെത്തുന്നത്. പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജൂണ്‍കാര്യാലാണ് ഷോ ഡയറക്ടര്‍.jamgraab 1 copy

ഇവരെകൂടാതെ മലയാളത്തിന്റെ പ്രിയ ഗായകരും ജാംഗ്രാബ് വേദിയിലെത്തും.മലയാള സിനിമാരംഗത്തെ പ്രമുഖതാരങ്ങള്‍ അതിഥികളായെത്തുന്ന ചടങ്ങില്‍ കേന്ദ്ര- സംസ്ഥാന മന്ത്രിമാരും മറ്റ് സാമൂഹ്യ, സാംസ്‌കാരിക പൊതുരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിന് മാറ്റ് കൂട്ടുവാനെത്തും. പ്രവേശനം ടിക്കറ്റ്മൂലം നിയന്ത്രിക്കും.
സിനിമാമേഖലയിലെ കഷ്ടപ്പെടുന്നവര്‍ക്ക് സഹായഹസ്തമെന്ന ലക്ഷ്യവുമായി രുപീകൃതമായ കൊച്ചിന്‍ ഹനീഫ ഫൗണ്ടേഷന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ സാമ്പത്തികസ്വരുപണത്തിന്റെ ഭാഗമായാണ് പരിപാടിനടത്തുന്നത്. .
താരനിശകള്‍ക്കപ്പുറം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ബാക്കിപത്രങ്ങളായ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള പ്രേക്ഷകരുടെ മുന്നിലെത്തിയതും ഈയടുത്ത് നാം കേട്ട ഗാനങ്ങളും ഒരേ വേദിയില്‍ സംഗീതാസാദ്വകര്‍ക്ക് മുന്നിലെത്തുമ്പോള്‍ അത് തീര്‍ത്തുംവ്യത്യസ്തവും നവ്യാനുഭവമുള്ളതായിരിക്കുമെന്നും അണിയറശില്പികള്‍ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.jamgraab 4 copy

sameeksha-malabarinews

കോഴിക്കോടിനുശേഷം ‘ജാംഗ്രാബ്’ സംഗീതയാത്ര ഡിസംബര്‍ 19ന് യു എ ഇയിലെ ഷാര്‍ജസ്റ്റേഡിയത്തില്‍ ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി അരങ്ങേറും. ഇതിനുശേഷം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഈ സംഗീതയാത്ര സഞ്ചരിക്കും.സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ കേരളം ഇതുവരെ കാണാത്ത പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലുള്ള വേദി, മൂന്ന് ലക്ഷം വാട്ട്‌സ് സ്റ്റീരിയോഫോണിക്ക് ശബ്ദ സംവിധാനം, പൈറോ ടെക്‌നിക്ക്‌സ്, 200 ഇന്റലിജന്റ് ലൈറ്റ്‌സ് എന്നിവയാണ് ഈ സംഗീതനിശയുടെ സാങ്കേതികമായ പ്രധാന മേന്മകള്‍.

ചടങ്ങില്‍ വെച്ച് ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ, സംഘടനകള്‍ക്കോ ഉള്ള കൊച്ചിന്‍ ഹനീഫാ ഫൗണ്ടേഷന്റെ വിശ്വപൗരന്‍ അവാര്‍ഡും സമ്മാനിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!