കോഴിക്കോട് കനോലികനാലില്‍ വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Untitled-1 copyകോഴിക്കോട്: കനോലികനാലില്‍ വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. ഇന്ന് രാവിലെ എരഞ്ഞിപ്പാലം ഭാഗത്താണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്. തെങ്ങ് കയറ്റ തൊഴിലാളിയായ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എരഞ്ഞിപ്പാലത്തെ കനോലികനാലിന്റെ പാലത്തിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്.

കാല്‍വഴുതി കനാലില്‍ വീണാകാം മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സ്വന്തം ലേഖകന്‍

Share news
error: Content is protected !!
Scroll to Top