Section

malabari-logo-mobile

വര്‍ദ്ധിപ്പിച്ച വെള്ളക്കരത്തില്‍ ഇളവ്; ആഡംബര നികുതി വര്‍ദ്ധിപ്പിക്കും

HIGHLIGHTS : തിരു: വെള്ളക്കര വര്‍ദ്ധനവില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരെ വെളളക്കരത്തില്‍ നിന്ന് ...

Untitled-1 copyതിരു: വെള്ളക്കര വര്‍ദ്ധനവില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവരെ വെളളക്കരത്തില്‍ നിന്ന് ഒഴിവാക്കും. അതേസമയം ആഡംബര നികുതി വര്‍ദ്ധിപ്പിച്ച് നികുതി ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ആഡംബര വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നികുതി കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. 3,000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകളും, 2000 ചതുരശ്ര അടിക്ക് മുകളിലുള്ള ഫ്‌ളാറ്റുകള്‍ക്കും നികുതി കൂടും. 20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള കാറുകള്‍ക്കും നികുതി വര്‍ദ്ധന ബാധകമാണ്.

sameeksha-malabarinews

വെള്ളക്കരം വര്‍ദ്ധനവില്‍ നിന്ന് സാധരണക്കാരെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വെള്ളത്തിന്റെ നികുതി വര്‍ദ്ധനവില്‍ ഇളവ് വരുത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 8 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് നികുതിയിളവ് ഗുണം ചെയ്യും. നേരത്തെ 10,000 ലിറ്റര്‍ വരെയുള്ള ഉപഭോഗത്തിനായിരുന്നു സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചത്. അന്യായമായി നികുതി വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിപക്ഷം നികുതി നിഷേധ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നികുതിയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!