വിദേശികള്‍ താമസിച്ചിരുന്ന മൂന്നാറിലെ ഹോട്ടല്‍ അടച്ചു

മൂന്നാറില്‍ ബ്രിട്ടണില്‍ നിന്നെത്തിയ കോറ സ്ഥിരീകരിച്ചയാള്‍ ഉള്‍പ്പെടെയുള്ള സംഘം താമസിച്ച ഹോട്ടല്‍ അടച്ചു. കെടിഡിസി ടീ കൗണ്ടി ഹോട്ടലാണ് അടച്ചത്. മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മൂന്നാറില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ച്ച് ഏഴിനാണ് 19 അംഗ സംഘം മൂന്നാറില്‍ എത്തിയത്. തുടര്‍ന്ന് മൂന്നാര്‍ കോളനി റോഡിലെ സര്‍ക്കാര്‍ ഹോട്ടലില്‍ മുറിയെടുത്തു. പത്താം തിയ്യതി പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാറിലെ ജനറല്‍ ആശുപത്രിയില്‍ എത്തി മരുന്ന് വാങ്ങി മടങ്ങി.

അവിടുത്തെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇയാളെ 11 ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് 12 ന് തിരികെ മൂന്നാറിലെ സര്‍ക്കാര്‍ ഹോട്ടലില്‍ തിരിച്ചെത്തിച്ച് നിരീക്ഷണത്തില്‍ വെച്ചു. എന്നാല്‍ ഇയാള്‍ മൂന്നാറിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top