Section

malabari-logo-mobile

ബ്രിട്ടീഷ് പൗരന്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു.

HIGHLIGHTS : മൂന്നാര്‍: കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. ബ്രിട്ടീഷ് പൗരനും സംഘവും ഈ മാസം ആറാം തിയതിയാണ് നെടുമ്പാശേരി വിമാ...

മൂന്നാര്‍: കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു. ബ്രിട്ടീഷ് പൗരനും സംഘവും ഈ മാസം ആറാം തിയതിയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് രണ്ടു ദിവസം എറണാകുളം കാസിനോ ഹോട്ടലില്‍ താമസിച്ചു. എട്ടാം തിയതി അതിരപ്പിള്ളി സന്ദര്‍ഷിച്ചു. അതിരപ്പിള്ളി റെസിഡന്‍സിയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ചെറുതുരുത്തിയിലെത്തിയ ഇവര്‍ പിന്നീട് മൂന്നാറിലേക്ക് എത്തുകയായിരുന്നു. മൂന്നാറില്‍ ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങള്‍ അന്വേഷിച്ച് വരികയാണ്. ഇവര്‍ താമസിച്ച കെടിഡിസി ടീ കൗണ്ടി അടച്ചു.

പത്താം തിയ്യതി മുതല്‍ ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ഫലം വന്ന ശേഷം മാത്രമേ ഇവിടം വിട്ടുപോകാവു എന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഇവര്‍ ഇവിടെനിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.

sameeksha-malabarinews

വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ഇയാളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിദേശ സംഘത്തെ വിമാനത്തില്‍ നിന്ന് തിരിച്ച് ഇറക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!