പരപ്പനങ്ങാടി: കഴിഞ്ഞവര്‍ഷം അകാലത്തില്‍ വിടപറഞ്ഞ സാമൂഹ്യപ്രവര്‍ത്തകനും ട്രോമോകെയര്‍ വളന്റിയറുമായ മുനീസിന്റെ സ്മരണാര്‍ത്ഥം എന്റെ പരപ്പനങ്ങാടി വാട്ട്‌സ് ആപ് കൂട്ടായ്മ ജീവകാരുണ്യപ്രവര്‍ത്തകര്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നു.
പരപ്പനങ്ങാടിയിലെ മികച്ച ജീവകാരുണ്യപ്രവര്‍ത്തകനാകും പുരസ്‌കാരം നല്‍കുക.
ആദ്യപ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവസാനിധ്യമായിരുന്ന മുനീസ് ഏറെ ശ്രദ്ധിക്കപ്പെടുന്നത് കോഴിക്കോട് നഗരത്തില്‍ ഉണ്ടായ ഒരു അപകടത്തില്‍ പരിക്കേറ്റവരെ സഹായിച്ച ഘട്ടത്തിലാണ്. അപകടത്തില്‍ പരിക്കേറ്റ യുവതിക്ക് സ്വന്തം വസ്ത്രം അഴിച്ചുകൊടുക്കുയും ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് സധൈര്യം ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും സ്വന്തം വസത്രം ഉരിഞ്ഞുനല്‍കുകയും ചെയ്തത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഏറെ പരോപകാരിയായ ഈ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ലോകത്തെ വിട്ടുപിരിയികുയായിരുന്നു,
എന്റെ പരപ്പനങ്ങാടി വാട്ടസ് ആപ് കൂട്ടായ്മയിലെ സജീവസാനിധ്യമായിരുന്ന മുനീസിന്റെ ഓര്‍മ്മക്കായാണ് ഈ ഗ്രൂപ്പ് ഇത്തരമൊരു പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.




