മലപ്പുറം :രാഹുല്‍ ഗാന്ധി വയനാട് ലോകസഭാ മണ്ഡലത്തിലെ വിവധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച ജില്ലയില്‍ എത്തിച്ചേരും.ബുധനാഴ്ച്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരുവാരകുണ്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനം നിര്‍വഹിക്കും.
തുടര്‍ന്ന് 11 മണിക്ക് വാണിയമ്പലത്ത് നടക്കുന്ന വണ്ടൂര്‍ അസംബ്ലി യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുക്കും.12 മണിക്ക് എടക്കര പുതുതായി നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും.
2 മണിക്ക് നിലമ്പൂരില്‍ അസംബ്ലി യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുക്കും .തുടര്‍ന്ന് തിരുവമ്പാടിയിലേക്ക് പോവും.




