Section

malabari-logo-mobile

പൊന്നാനിയില്‍ ഹൗറാമോഡല്‍ പാലം 2020ല്‍ പണിതുടങ്ങുമെന്ന് മന്ത്രി കെ.ടി. ജലീല്‍

HIGHLIGHTS : പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ പാലത്തിന്റെയും പ്രവൃത്തി അടുത്ത വര്‍ഷത്തോടെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കു...

പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ പാലത്തിന്റെയും പ്രവൃത്തി അടുത്ത വര്‍ഷത്തോടെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. പണി പൂര്‍ത്തീകരിച്ച വാടിക്കല്‍ ബീച്ച് മുതല്‍ ജെറ്റ്ലൈന്‍ വരെയുള്ള തീരദേശ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നൂറുകോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.

നായര്‍തോട് പാലത്തിന്റെയും പ്രവര്‍ത്തി അടുത്തവര്‍ഷം തുടങ്ങാനാകുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2.5 കോടി ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജെറ്റ് ലൈന്‍ മുതല്‍ പടിഞ്ഞാറെക്കര അഴിമുഖം വരെയുള്ള പാതയുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. റോഡിന് സ്ഥലം വിട്ട് നല്‍കിയ തീരദേശ നിവാസികളെ മന്ത്രി പ്രത്യേകം അനുമോദിച്ചു.

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുല്‍ ഷുക്കൂര്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സുധാകരന്‍, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ അംഗം കൂട്ടായി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!