Section

malabari-logo-mobile

മുംബൈയില്‍ വെള്ളപ്പൊക്കം: കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി

HIGHLIGHTS : മുംബൈ : മഹാരാഷട്രയില്‍ കനത്തമഴയില്‍ ഉണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നും

മുംബൈ : മഹാരാഷട്രയില്‍ കനത്തമഴയില്‍ ഉണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നും കേരളത്തിലേക്കടക്കം പുറപ്പെടേണ്ടിയിരുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കി.

ചൊവ്വാഴച് പുറപ്പടേണ്ട ലോകമാന്യ തിലക് എറണാകുളം തുരന്തോ എക്‌സ്പ്രസ്, ബുധനാഴ്ച പുറപ്പടേണ്ടിയിരുന്ന ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്സ്, ലോകമാന്യതിലക്-കൊച്ചുവേളി ദ്വൈവാര എക്‌സ്പ്രസ്, മുംബൈ നാഗര്‍കോവില്‍ എക്‌സപ്രസ്സ്, ഗരീബ് രഥ് എക്‌സപ്രസ് എന്നീ കേരളത്തിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

sameeksha-malabarinews

കൂടാതെ ഇന്നലെ പുറപ്പെട്ട മുംബൈ നാഗര്‍കോവില്‍ എക്‌സപ്രസ് കല്യാണില്‍ നിന്ന് ഔറംഗബാദ് കല്‍ബുര്‍ഗി വഴി തിരിച്ചുവിട്ടു, ഓഖ-എറണാകുളം എക്‌സപ്രസ്സും വഴിതിരിച്ചുവിട്ടിട്ടുണ്ട്.
തിരിച്ച് മുംബൈയിലേക്ക് കേരളത്തില്‍ നിന്നും പുറപ്പെടുന്ന പല ട്രെയിനുകളും വൈകിയാണ് പുറപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!