ബാഫഖി തങ്ങളുടെ ചെറുമകനും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുല്‍ സലാമും ബിജെപിയിലേക്ക്

കോഴിക്കോട് : മുസ്ലീംലീഗിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ബാഫഖിതങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് താഹ ബാഫഖി തങ്ങളും, കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമും ബിജെപിയില്‍ ചേരും. ബുധനാഴ്ച ഇവര്‍ അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

മുസ്ലീംലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചയാളാണ് ബാഫഖി തങ്ങള്‍. തങ്ങളുടെ മകന്റെ മകനായ താഹ ബാഫഖി തങ്ങള്‍ നിലവില്‍ ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ്.

കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. അബ്ദുല്‍ സലാമാകട്ടെ മുസ്ലീം ലീഗുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ്.

Related Articles