Section

malabari-logo-mobile

ചെമ്മാട്ട് യുവാവ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

HIGHLIGHTS : തിരൂരങ്ങാടി:  യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പി.കെ അബ്ദുല്‍ അസീസിന്റെയും തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സല...

തിരൂരങ്ങാടി:  യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പി.കെ അബ്ദുല്‍ അസീസിന്റെയും തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സലര്‍ ബുഷ്‌റ അസീസിന്റെയും മകന്‍ മുഹമ്മദ് ഷാഫി(35) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയില്‍ ചെമ്മാട്- കോഴിക്കോട് റോഡിലെ കെട്ടിടത്തിന് മുകളില്‍ വെച്ചാണ് അപകടമുണ്ടായത്. കെട്ടടത്തിന്റെ ചോര്‍ച്ചകള്‍ തടയുന്ന വാട്ടര്‍പ്രുഫ് സംവിധാനം ഒരുക്കുന്ന ബിസിനസ്സ് ഷാഫി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തില്‍ ചോര്‍ച്ച പരിശോധിക്കാനായാണ് ഇയാള്‍ കയറിയത്. അപകടമുണ്ടായ ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹോമിയോ ഡോക്ടര്‍ ആണ് ഷാഫി. ഭാര്യ സുബ്‌ന, മകന്‍ സെല്ല നസീന്‍, സഹോദരങ്ങള്‍: ശുഹൈബ്, ബല്‍ക്കീസ്, ബാനിദ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!