Section

malabari-logo-mobile

സുഷമ സ്വരാജ് അന്തരിച്ചു

HIGHLIGHTS : ദില്ലി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്...

ദില്ലി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം ചൊവ്വാഴ്ച വൈകീട്ട് എഴരമണിയോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സംഭവിച്ചത്.

15ാമത് ലോകസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന സുഷമ, കഴിഞ്ഞ ലോകസഭയില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. തന്റെ 25ാംവയസ്സില്‍ ഹരിയാന മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പു മന്ത്രിയായി ചുമതലയേറ്റുകൊണ്ടായിരുന്നു ഭരണരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീട് ദില്ലിയിലെ ആദ്യത്തെ വനിത മുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ്.

sameeksha-malabarinews

1953 ഫെബ്രുവരി 14ന് ഹരിയാനയിലെ അംബാലയിലാണ് ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇവര്‍ വളരെ പെട്ടന്നു തന്നെ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയയായി.
വിദേശകാര്യമന്ത്രയായിരിക്കെ ഇവര്‍ നടത്തിയ ഇടപടെലുകള്‍ ഏറെ പ്രശംസനീയവും മനുഷ്യത്വപരവുമായിരുന്നു.
2016 ല്‍ വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

മുന്‍ മിസോറാം ഗവര്‍ണറും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ സ്വരാജ് കൗശലാണ് ഭര്‍ത്താവ്. സുപ്രീം കോടതിയിലെ അഭിഭാഷകയായ ഭാസുരി സ്വരാജ് ഏകമകളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!