രാജ്യത്തിന്റെ പാര്‍ലിമെന്റില്‍ വിശദമായ ചര്‍ച്ചചെയ്യപ്പെടേണ്ട ഗൗരവതരമേറിയ വിഷയങ്ങളിലെല്ലാം ഇരുട്ടില്‍തപ്പി കോണ്‍ഗ്രസ്. രാജ്യത്ത് ശ്ക്തമായ പ്രതിപക്ഷമില്ലാത്തതാണ് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകര്‍.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലിമെന്ററി സെഷനില്‍ തന്നെ ഒട്ടേറെ സുപ്രധാന ബില്ലുകളാണ് നാമമാത്രമായ ചര്‍ച്ചകള്‍ നടത്തി അനായാസാനെ ഭരണകക്ഷി പാസ്സാക്കിക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനം കാശ്മീര്‍ വിഷയം പോലും ബിജെപി ഒറ്റദിവസം കൊണ്ട് ബില്ലാക്കി പാസാക്കിയെടുക്കുന്നത് നോക്കിനില്‍ക്കാനെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിയുന്നൊള്ളു. ഉള്ള അംഗങ്ങളെ പോലും തങ്ങളുടെ നിലപാടിനൊപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നുമില്ല. കാശ്മീര്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ രാജ്യസഭയില്‍ ബില്ലവതരിപ്പിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപോലും ഒന്നു പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പലനേതാക്കളും പാര്‍ലിമെന്റില്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ ചിലര്‍ ബില്ലിനെ അനുകൂലിക്കുകയും ചെയ്തു. രാജ്യസഭയിലെ ചീഫ് വിപ്പ് ബുവനേശ്വര്‍ കലിത സര്‍ക്കാരിനെ പിന്തുണച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. ഇദ്ദേഹം രാജ്യസഭാഗംത്വം രാജിവെക്കുകയും ചെയ്തു.
ആദ്യം നിങ്ങള്‍ സ്വന്തം നേതാവിനെ കണ്ടെത്താന്‍ നോക്ക് എന്ന് കോണ്‍ഗ്രസ് ബെഞ്ചുകളെ നോക്കി അമിത് ഷാ പരിഹസിക്കുന്നതും കാണാമായിരുന്നു.
ഈ സെഷനില്‍ മുത്തലാഖ് ബില്ല്, എന്‍ഐഎ ഭേദഗതി ബില്ല്, കാശ്മീര്‍ പ്രത്യേകപദവി എടുത്തകളയല്‍ തുടങ്ങി രാജ്യത്തെ സംബന്ധിച്ചും പൗരന്‍മാരെ നേരിട്ട് ബാധിക്കുന്നതുമായ സുപ്രധാനബില്ലുകളല്ലാം ഭരണകക്ഷിയായ ബിജെപി അനായേസേന പാസാക്കിയെടുത്തപ്പോള്‍ ഒരു ബില്ലിലും ഐക്യത്തോടെ നിന്ന് തങ്ങളുടെ നിലപാട് പറയാന്‍ കോണ്‍ഗ്രസിനായില്ല. എന്‍ഐഎ ബില്ലിനെ ശക്തമായി എതിര്‍ക്കുകയും വോട്ടിനിട്ടപ്പോള്‍ അനുകൂലി്ക്കുകയും ചെയ്യുന്ന കാഴ്ചയുമുണ്ടായി. ആന്റണിയെ പോലുള്ള സീനിയര്‍ നേതാക്കളുടെ ഇടപെടല്‍ പോലും സര്‍ക്കാരിനെതിരെ രാജ്യസഭയില്‍ ഉണ്ടായില്ല എന്നതാണ് ഏറെ കൗതുകകരം.
കൃത്യമായി ഹോംവര്‍ക്ക് ചെയ്ത ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ ജനാധിപത്യധ്വംസനങ്ങളെ തുറന്നുകാണിക്കാന്‍ ഒരിടത്തും കോണ്‍ഗ്രസ്സിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സോണിയാഗാന്ധി അടിയന്തരമായി പ്രവര്‍ത്തകസമിതിയോഗം വിൡച്ചരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട്ാണ് യോഗം വിളിച്ചത്. പാര്‍ലിമെന്റ് സമ്മേളനം വൈകുകയാണെങ്ങില്‍ നാളെ രാവിലെയാകും യോഗം നടക്കുക.