Section

malabari-logo-mobile

ചുഴലിക്കാറ്റില്‍ തിരൂരില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി : ദുരിതക്കടലിലായി നിര്‍ദ്ധനതൊഴിലാളി കുടുംബം

HIGHLIGHTS : തിരൂര്‍ ; ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പറവണ്ണ കാഞ്ഞിരക്കുറ്റി

തിരൂര്‍ ; ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പറവണ്ണ കാഞ്ഞിരക്കുറ്റി സ്വദേശിയായ പുളിക്കല്‍ റഷീദിനെ കുടുംബം പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂര ഷീറ്റ് പറന്നുപോയത്

കേറിക്കിടക്കാന്‍ മറ്റൊരിടം ഇല്ലാതെ വഴിയാധാരമായിരിക്കുകയാണ് ഈ കുടുംബം. കുറച്ചു ദിവസം മുന്‍പ് മുന്വുണ്ടായ കാറ്റിലും മഴയിലും താല്‍ക്കാലികമായി നിര്‍മ്മിച്ച ബാത്‌റൂം തകര്‍ന്നിരുന്നു. ഇതോടെ പ്രാഥമിക കര്‍മ്മം പോലും നിര്‍വ്വഹിക്കാന്‍ ഇടമില്ലാതായിരിക്കുകയാണ്.

sameeksha-malabarinews

ഇവര്‍ക്ക് കയറിക്കിടക്കാന്‍ മറ്റൊരു ഇടവുമില്ല ഷീറ്റ് കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കി നാല് കുട്ടികളും ഉള്ള കുടുംബവുമായി അന്തിയുറങ്ങാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. പുതിയ വീട് നിര്‍മിക്കുന്നതിന് സഹായത്തിനായി പഞ്ചായത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!