ശ്രീരാം വെങ്കിട്ടരാമന് ജാമ്യം

കസ്റ്റഡിയില്‍ വിട്ടുതരണമെന്ന പോലീസിന്റെ ആവിശ്യം തള്ളി
തിരുവനന്തപുരം ശ്രീരാം വെങ്കിട്ടരാമന്‍ ഐഎഎസിന് ജാമ്യം. ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതി ഇയാള്‍ക്ക് ജാമ്യമനുവദിച്ചത്.

മദ്യപിച്ച് വാഹനമോടിച്ചുവെന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിനാലാണ് ജാമ്യം ലഭിച്ചതെന്നാണ് സൂചന.

അപകടം നടക്കുന്ന സമയത്ത് ശ്രീരാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് ശ്രീരാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

മദ്യമല്ലാതെ ശ്രീരാം വെങ്കിട്ടരാമ
ന്‍ മറ്റു മയക്കുമരുന്ന് എന്തെങ്ങിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇയാളെ ഡോപ്മിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് സിറാജ് മാനേജ്‌മെന്റിന് വേണ്ടി ഹാജരായ വാദിഭാഗം വക്കീല്‍ ആവിശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top