Section

malabari-logo-mobile

കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി: ഭാഗിക പ്രതികരണം

HIGHLIGHTS : തിരു മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനനുവദിച്ചു കൊണ്ടള്ള സുപ്രീംകോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പ്രിയാര്‍ ...

തിരു മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനനുവദിച്ചു കൊണ്ടള്ള സുപ്രീംകോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പ്രിയാര്‍ സമരസമതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണ്ണം കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഹര്‍ത്താലിന് ഭാഗിക പ്രതികരണം മാത്രമാണുള്ളത്. രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍.
ഇടുക്കിയില്‍ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളൊന്നും നിരത്തിലറങ്ങിയിട്ടില്ല. അതിര്‍ത്തിമേഖലയില്‍ തമിഴ് വംശജര്‍ താമസിക്കുന്നിടത്ത് പോലീസ് കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണസമിതിയും യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യ.പിച്ചിട്ടുണ്ട്.

്ഹര്‍ത്താല്‍ മലബാറില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയിട്ടില്ല. ഭുരിഭാഗം കടകമ്പോളങ്ങളും ഹോട്ടലുകളും തുറന്ന്പ്രവര്‍ത്തിക്കുന്നുണ്ട്. ബസ്സുകളടക്കുമുള്ള വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കനത്ത മഴയായതിനാല്‍ നാട്ടിന്‍പുറങ്ങള്‍ ഹര്‍ത്താലിന്റെ പ്രതീതിയിലാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!