Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കോളേജില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പ്യൂണ്‍ അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കോളേജില്‍ വെച്ച് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോളേജിലെ പ്യൂണിനെ പോലീസ...

rasakപരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കോളേജില്‍ വെച്ച് പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോളേജിലെ പ്യൂണായി ജോലി ചെയ്തിരുന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിയിലെ ഒരു സഹകരണ കോളേജിലെ പ്യൂണ്‍ ആയിരുന്ന ഒട്ടുമ്മല്‍ ചാപ്പപടി സ്വദേശി പഞ്ചാരയില്‍ അബ്ദുള്‍ റസാഖ് (24) നെയാണ് തിരൂര്‍ സിഐ റാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നുച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കും.

സ്‌നേഹം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയ ഇയാള്‍ ക്ലാസില്ലാത്ത ദിവസം പെണ്‍കുട്ടിയെ കോളേജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് അന്നേ ദിവസം എടുത്ത ഫോട്ടോകള്‍ കാണിച്ച് ഇന്റര്‍നെറ്റിലുടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കാറില്‍ മലപ്പുറം കോട്ടക്കുന്നില്‍ കൊണ്ടു പോയി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.കോട്ടക്കുന്നില്‍ വച്ചും സഗ്നചിത്രങ്ങള്‍ എടുത്തുവെത്രെ. തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായ പെണ്‍കുട്ടിയോട് വീട്ടുകാര്‍വിവരം തിരക്കിയെേതടെയാണ് പീഡനവിവരം പുറത്തായത്. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

sameeksha-malabarinews

ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354 എ, 366എ, 354 ബി 377 വകുപ്പുപ്രകാരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിനും , ഫോട്ടോയെടുത്ത് അത് ദുരപയോഗം ചെയ്തതിന് 66 ഐടി ആക്ട് പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു. അന്വേഷണസംഘത്തില്‍ സിഐക്കു പുറമെ പരപ്പനങ്ങാടി എസ്‌ഐ അനില്‍കുമാര്‍ മേപ്പള്ളി, സിപിഓമാരായ സുരേഷ്.കെ, സലേഷ്, ഷിജു, എലിസബത്ത് എന്നിവരുമുണ്ടായിരുന്നു.
റസാഖിനെ പരപ്പനങ്ങാടി കോടതി 14 ദിവസത്തേക്ക് റിമാന്റ്  ചെയതു

 

 

complaint lady

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!