കേരളത്തില്‍ കനത്ത മഴ തുടരുന്നു; തീവണ്ടികള്‍ റദ്ധാക്കി

mazha parappanangadiഎറണാകുളം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടായ മഴ കനക്കുന്നു. മൂന്നാം ദിവസമായ ഇന്ന് എറണാകുളം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. എറണാകുളം സൗത്ത്, നേര്‍ത്ത് റെയില്‍വേസ്റ്റേഷനകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ധാക്കി. പല ട്രെയിനുകളും മഴ മൂലം വൈകിയാണ് ഓടുന്നത്.

ഇന്നലെ മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടികെട്ട് നിര്‍ത്തിവെച്ചിരുന്നു.

കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ മാവൂര്‍ റോഡ്, സ്റ്റേഡിയം ജങ്ഷന്‍, പാളയം എന്നിവിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി.

ഇന്ന് രാത്രിയോടെ തെക്കന്‍ കേരളത്തിലെ മഴ കുറയുമെങ്കിലും ഇന്ന് രാത്രിയും നാളെയും വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

 

Share news
error: Content is protected !!
Scroll to Top