ഫേസ് ബുക്കിലൂടെ സിപിഎം നേതാവിനെതിരെ അപവാദപ്രചരണം പോലീസ് കേസെടുത്തു

താനൂര്‍: സിപിഐഎം താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയനെതിരെ ഫേസ് ബൂക്കിലൂടെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ പോലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തു.
ഫേസ് ബുക്ക് അംഗങ്ങളായ സലാം ചേലേമ്പ്ര, ഹാരിസ് പകര, കെസി താജുദ്ധീന്‍, നവാബ് നാലകത്ത്, സുധി വെസ്റ്റ്‌ലാന്റ്,, സിപി അഫസല്‍, റഹീം താനാളൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐയുഎംഎല്‍ അയ്യായ, ഐയുഎംഎല്‍ കാലിക്കറ്റ് എന്നീ ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Share news
error: Content is protected !!
Scroll to Top