യുഎഇയില്‍ തിരൂര്‍ സ്വദേശിയുടെ വധശിക്ഷ റദ്ധാക്കി

ദുബൈ :യു എഇയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തിരൂര്‍സ്വദേശിയുടെ വധശിക്ഷ കോടതി റദ്ധാക്കി. യുഎഇ സുപ്രീം കോടിതിയുടെതേണ് വിധി.

കഴിഞ്ഞ വര്‍ഷം മെയ്മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ വാനിലെ ജീവനക്കാരനായ ഇയാള്‍ മാനംഭഗപ്പെടുത്തന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ് എന്നാല്‍ കോടതിയില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനും മറ്റു ജീവനക്കാരും പ്രതിക്ക് അനുകൂലമായി മൊഴി നല്‍കി. ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയമായ പരിശോധനകള്‍ പോലീസ് നടത്തിയിരുന്നുമില്ല.
കേസിന്റെ അന്തിമവിധിതീര്‍പ്പിനായി അപ്പീല്‍കോടതിയില്‍ വിചാരണ വേഗത്തിലാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top