മുല്ലപ്പെരിയാര്‍; ആശങ്കവേണ്ട , ഭീതിപരത്തുന്ന വ്‌ലോഗര്‍മാര്‍ക്കെതിരെ നടപടി: മന്ത്രി റോഷി അഗസ്റ്റിന്‍

HIGHLIGHTS : Mullaperiyar; Don't worry, take action against fear-mongering vloggers: Minister Roshi Augustine

 

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷാവിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോടതിക്ക് പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും. ഡാം മാനേജ്‌മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കും.

അനാവശ്യ ഭീതിപരത്തുന്ന വ്‌ലോഗര്‍മാരെ നിയന്ത്രിക്കും. ആശങ്കപ്പെടേണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത്തല ജാഗ്രത സമിതികള്‍ ഉടന്‍ വിളിച്ചുചേര്‍ക്കും. സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കാനും ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി.

sameeksha-malabarinews

ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ വാഴൂര്‍ സോമന്‍, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, എഡിഎം ബി ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!