HIGHLIGHTS : Onam Khadi Mela has started
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് പി.ഉബൈദുള്ള എം. എല്‍. എ നിര്‍വഹിച്ചു. ചടങ്ങില്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍ സമ്മാന കൂപ്പണ്‍ വിതരണം നിര്‍വഹിച്ചു. വിവിധ സര്‍വീസ് സംഘടനകളെ പ്രതിനിധീകരിച്ച് വിജിത്, ഗോവിന്ദന്‍ നമ്പൂതിരി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു. പ്രൊജക്ട് ഓഫീസര്‍ എസ്.ഹേമകുമാര്‍ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ബിജുമോന്‍ നന്ദിയും പറഞ്ഞു.
ആഗസ്റ്റ് എട്ടു മുതല്‍ സെപ്തംബര്‍ 14 വരെയുള്ള കാലയളവില്‍ ബോര്‍ഡിന്റെ വിപണന കേന്ദ്രങ്ങളിലൂടെ 30 ശതമാനം റിബേറ്റില്‍ കോട്ടണ്‍, സില്‍ക്ക്, റെഡിമെയ്ഡ് ഖാദി വസ്ത്രങ്ങള്‍ വാങ്ങാവുന്നതണ്. ഓണം പ്രമാണിച്ച് നടത്തുന്ന സമ്മാന പദ്ധതിയില്‍ ഓരോ ആയിരം രൂപ പര്‍ച്ചേസിനും സമ്മാനകൂപ്പണ്‍ ലഭിക്കും. ആഴ്ച തോറുമുള്ള നറുക്കെടുപ്പിലെ വിജയികള്‍ക്ക് 5000, 3000, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി നല്‍കും.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപ വരെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഖാദി വസ്ത്രങ്ങള്‍ വാങ്ങാം. ഖാദി ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിലും ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും, ഗ്രാമ സൗഭാഗ്യകളിലും ഈ കാലയളവില്‍ സ്‌പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു