HIGHLIGHTS : Malappuram's love touch to Wayanad: Study kit handed over to children of Vellarmala school
റീബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്ക് കൈമാറുന്നതിനായി മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും തയ്യാറാക്കിയ പഠന കിറ്റുകള്‍ കൈമാറി. പഠന കിറ്റ് വഹിച്ചുള്ള വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് മലപ്പുറം കളക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രമേഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപക ഫോറം കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ ഓരോ ഹൈസ്‌കൂളില്‍ നിന്നും പരമാവധി മൂന്ന് കിറ്റുകള്‍ എന്ന തോതില്‍ നാലു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ശേഖരിച്ച 668 കിറ്റുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തിച്ചത്.
ബാഗ്, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, കുട, 10 നോട്ട് ബുക്കുകള്‍, സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍, സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ ഗ്ലാസ്, രണ്ടു പെന്‍സിലുകള്‍, രണ്ടു പേന, കളര്‍ ക്രയോണ്‍സ് എന്നിവയാണ് ഓരോ കിറ്റിലും അടങ്ങിയിട്ടുള്ളത്.
ആഗസ്റ്റ് ആറിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കല്പറ്റയില്‍ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റി ബില്‍ഡ് വയനാട് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മലപ്പുറം ജില്ലയില്‍ നിന്ന് കിറ്റുകള്‍ എത്തിച്ചു നല്‍കാന്‍ ധാരണയായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു