HIGHLIGHTS : State Fruit Cultivation Award; Parappanangadi Putharikal Family Health Center bagged third position and cash award in the district
2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.
ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.
ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ ഫാമിലി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തിലാണ്
പരപ്പനങ്ങാടി പുത്തരിക്കല്‍ ഹോസ്പിറ്റല്‍ മൂന്നാം സ്ഥാനവും ക്യാഷ് അവാര്‍ഡിനും അര്‍ഹമായത്. അവാര്‍ഡ് ലഭിക്കാനായി പ്രവര്‍ത്തിച്ച
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രമ്യ, മറ്റു ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സഹായ സഹകരണങ്ങള്‍ ചെയ്ത് തന്ന HMC അംഗങ്ങള്‍ തുടങ്ങിയവരുടെ കൂട്ടമായ പ്രവര്‍ത്തനമാണ് അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു