Section

malabari-logo-mobile

ആവേശം അലതല്ലി ….. മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

HIGHLIGHTS : Mud Football Tournament

ഫുട്‌ബോള്‍ ആവേശം സിരകളിലേറ്റി കാണികള്‍ ഒഴുകി എത്തിയപ്പോള്‍ ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ വാനോളം ഉയര്‍ന്നു.
റൊയാട് ഫാമിലെ പുഞ്ചവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്‌ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകള്‍ക്ക് നിറപ്പകിട്ടാര്‍ന്ന തുടക്കം.

ചെളിയിലും കുതിരാത്ത ആവേശത്തിന് കൈയ്യടിച്ച് വരമ്പത്ത് കാണികളും അണിനിരന്നതോടെ ആഗസ്റ്റ് 4, 5, 6 തിയ്യതികളില്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് ആവേശം വാനോളമായി.

sameeksha-malabarinews

മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ പി അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി.

വിവിധ ക്ലബുകളില്‍ നിന്നായി 4 ടീമുകളാണ് പുഞ്ചവയല്‍ പാടത്തെ ചെളിക്കളത്തില്‍ ഫുട്‌ബോള്‍ ആവേശം തീര്‍ത്തത്. മത്സരത്തില്‍ രജ്ഞന എഫ് സി ജാറക്കണ്ടി ജേതാക്കളായി. ചാലഞ്ച് വി.ഒ.ടിയെ ഏക പക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് രജ്ഞന എഫ് സി ജാറക്കണ്ടി ജേതാക്കാളായത്. ചാലഞ്ച് വി.ഒ.ടി യും, ശാന്തി ഹോസ്പിറ്റല്‍ ഓമശ്ശേരിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലിന്റോ ജോസഫ് എം എല്‍ എ വിതരണം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബോസ് ജേക്കബ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷഹന എസ്.പി, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീന്‍ കൊളത്തക്കര, ഒയിസ്‌ക പ്രസിഡന്റ് അഡ്വ.ജയപ്രശാന്ത്, ഒയിസ്‌ക സെക്രട്ടറി കെ.ടി സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാക്കാട്ട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റസാഖ് പുത്തൂര്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!