വിദൂര വിദ്യാഭ്യാസ സംവിധാനം റെഗുലര്‍ യൂണിവേഴ്‌സിറ്റികളില്‍ നിലനിര്‍ത്തണമെന്നും ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നിയമത്തിലെ47( 2), 72 എന്നീ വകുപ്പുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ‘സേവ് ഡിസ്റ്റന്‍സ് എഡ്യക്കേഷന്‍ ഫോറം നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായുള്ള മാസ് മെമ്മോറാണ്ടം ക്യാമ്പയിന്‍ പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എസ്.ഡി.ഇ.എഫ് ചെയര്‍മാന്‍ എ. പ്രഭാകരന്‍, രക്ഷാധികാരി പി. ടി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ട്രഷറര്‍ സി. അബ്ദുറഹിമാന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്ത്, പ്രതിസന്ധി സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപെട്ട് സേവ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഫോറം ഓഗസ്റ്റ് ഒന്നിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




