ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കല്‍ ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികള്‍ പുഴയില്‍ വീണ സംഭവത്തില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭര്‍ത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയില്‍ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അന്‍സില്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അന്‍സിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇവരെ രക്ഷപെടുത്താന്‍ പുഴയില്‍ ഇറങ്ങിയ ബന്ധു അന്‍സില്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. അന്‍സിലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികള്‍. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയില്‍ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ തെറ്റി ദമ്പതികള്‍ പുഴയില്‍ വീണെന്നാണ് വിവരം.

ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അന്‍സിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അന്‍സിലിനെ കണ്ടെത്തിയത്. പാരിപ്പിള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top