Section

malabari-logo-mobile

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ : ആവേശത്തുഴയെറിയാന്‍ ഇനി അഞ്ച് നാള്‍; ആഗസ്റ്റ് നാലിന് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Malabar River Festival: On August 4, Minister V. Abdurrahiman will inaugurate

മലയോര മേഖലയുടെ ഉത്സവമായ ഒന്‍പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആരംഭം കുറിക്കാന്‍ ഇനി അഞ്ച് നാള്‍ മാത്രം. ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിലായി നടക്കുന്ന മത്സരങ്ങളില്‍ മുഴുവന്‍ പേരുടെയും പിന്തുണയും സാന്നിധ്യവും ലിന്റോ ജോസഫ് എം എല്‍ എ അഭ്യര്‍ത്ഥിച്ചു. മലബാര്‍ റിവര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗസ്റ്റ് നാലിന് രാവിലെ 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. പുലിക്കയത്താണ് പ്രധാന മത്സരങ്ങള്‍ നടക്കുക. വിനോദസഞ്ചാര വകുപ്പ്, ജില്ലാപഞ്ചായത്ത്, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകള്‍, ഡി ടി പി സി, സ്‌പോണ്‍സര്‍മാര്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.

sameeksha-malabarinews

ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് തുടക്കമായി. മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ക്രോസ് കണ്‍ട്രി മത്സരം എന്നിവ നടന്നു. നാളെ (ജൂലൈ 30) കോഴിക്കോട്, കല്‍പ്പറ്റ, അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും കോടഞ്ചേരിയില്‍ ട്രിലത്തോണ്‍ മത്സരവും നടക്കും. തുഷാരഗിരിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് സ്ത്രീകളുടെ മഴ നടത്തവും ഉണ്ടാകും.

ജൂലൈ 31 മുതല്‍ ആഗസ്റ്റ് 6 വരെ ചിത്രകാരന്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി തമ്പലമണ്ണയില്‍ ചിത്രപ്രദര്‍ശനവും നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്‌സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തല്‍ മത്സരവും ഉണ്ടാവും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് മത്സരങ്ങള്‍ നടത്തുന്നത്.

ആഗസ്റ്റ് ആറിന് വൈകുന്നേരം 4.30 ന് ഇലന്തുകടവില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 1.65 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കയാക്കിങ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്യും. ഒന്‍പത് ലക്ഷത്തോളം രൂപയാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, മേഴ്സി പുളിക്കാട്ട്, ജില്ലാപഞ്ചായത്ത് അംഗം ജോസ് ജേക്കബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.ടി അഗസ്റ്റിന്‍, സാഹസിക ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!