Section

malabari-logo-mobile

കര്‍ഷക പ്രക്ഷോഭത്തിന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം

HIGHLIGHTS : Kerala's solidarity with the peasant agitation

തിരുവനന്തപുരം/ മലപ്പുറം: കിസാന്‍ കോ–ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ ച്ചിന് കേരളത്തിലെ കര്‍ഷകരുടെ ഐക്യദാര്‍ഢ്യം.സംയുക്ത കര്‍ഷകസമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മകളില്‍ ആയിരങ്ങള്‍ അണിനിരന്നു. രാജ്ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത്, വില്ലേജ് കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലുമാണ് കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. കൃഷിയെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ക്വിറ്റ് ഇന്ത്യാ ദിനത്തിലെ പ്രതിഷേധം.

രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍, സെക്രട്ടറി വത്സന്‍ പനോളി, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, കെ പ്രകാശ് ബാബു, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, കെ സി വിക്രമന്‍, വി എസ് പത്മകുമാര്‍, തമ്പാനൂര്‍ രാജീവ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടന്ന സമരം കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി പി തുളസിദാസ് മേനോന്‍ അധ്യക്ഷനായി.

കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി സി ദിവാകരന്‍ (പെരിന്തല്‍മണ്ണ), ജില്ലാ പ്രസിഡന്റ് പി ജ്യോതിഭാസ് (എടപ്പാള്‍), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ടി അലവിക്കുട്ടി (വേങ്ങര), കെ നാരായണന്‍ (തിരൂര്‍), രജീഷ് ഊപ്പാല (പൊന്നാനി), ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുകുമാരന്‍ (ചുങ്കത്തറ), വൈസ് പ്രസിഡന്റുമാരായ ജെ ക്ലീറ്റസ് (വണ്ടൂര്‍), കെ പി സന്തോഷ് (കൊണ്ടോട്ടി) എന്നിവര്‍ ഉദ്ഘാടനംചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!