പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ഡാനിയേല്‍, മകളും ഡയറക്ടറുമായ റീന മറിയം തോമസ് എന്നിവരെയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്.
വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകരുടെ രണ്ടായിരം കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
തട്ടിയെടുത്ത പണം ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിക്ഷേപിച്ചതായും കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തിയത്. ബിനാമി ഇടപാടുകള്‍ക്കും നിധി കമ്പനിയിലേയ്ക്കും നിക്ഷേപത്തുക വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.




