Section

malabari-logo-mobile

കിണറ്റില്‍ വീണ കാട്ടു പന്നിയെ രക്ഷപ്പെടുത്തി

HIGHLIGHTS : Rescued wild boar that fell into the well

താനാളൂര്‍: ഒഴൂര്‍ പഞ്ചായത്തിലെ കരിങ്കപ്പാറയില്‍ മങ്ങാടഞ്ചേരി കോയക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള ഇരുപത് അടിയോളം താഴ്ച്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടുപന്നിയെ നിലമ്പൂരില്‍ നിന്നെത്തിയ റാപിഡ് റെസ്‌ക്യൂ ടീമും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ഈ പ്രദേശത്ത് ആദ്യമായിട്ടാണ്‌ പന്നിയുടെ സാന്നിദ്ധ്യമുണ്ടാകുന്നത്. ജനങ്ങള്‍ തിങ്ങി താമസിക്കുന്നയിടം കൂടിയാണിത്. കഴിഞ്ഞ ദിവസം സമീപത്തെ വാഴ കൃഷികള്‍ നശിപ്പിച്ചതായി കാണപ്പെട്ടിരുന്നു.

sameeksha-malabarinews

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിലുള്‍പ്പെട്ട അയ്യായ പ്രദേശത്തും പന്നിയേയും കുഞ്ഞുങ്ങളെയും കണ്ടിരുന്നു. അവിടെയും നെല്‍കൃഷികള്‍ നശിപ്പിച്ചതായുള്ള പരാതികളുണ്ട്.

ജീവന് ഭീഷണിയാകുന്ന തരത്തില്‍ അകപ്പെടുന്ന ഇത്തരം പന്നികളെ രക്ഷപ്പെടുത്തിവിടുകയെന്നത് മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. അല്ലാതെ മറ്റ് വന്യജീവികളെ പിടിച്ചാല്‍ വനത്തില്‍ കൊണ്ടുവിടുന്നത് പോലെ പന്നികളുടെ കാര്യത്തിലുണ്ടാകുന്നില്ല, അതിനുള്ള നിര്‍ദ്ദേശമില്ലെന്നാണ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നത്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ ഇത്തരം വന്യജീവികളുടെ വിളയാട്ടം മനുഷ്യന്റെ സൈ്വര്യജീവിതത്തെ ബാധിക്കുക മാത്രമല്ല, വ്യാപകമായ വിള നശീകരണങ്ങളുമുണ്ടാക്കുന്നു. പന്നികളെ പിടികൂടി വനത്തില്‍ കൊണ്ട് വിടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!