Section

malabari-logo-mobile

കുറ്റാന്വേഷണമികവില്‍ മുഖ്യമന്ത്രിയുടെ മെഡലിനര്‍ഹനായി പരപ്പനങ്ങാടി സ്വദേശി സലേഷ്

HIGHLIGHTS : Salesh, a native of Parappanangadi, has been awarded the Chief Minister's Medal in Criminal Investigation

മലപ്പുറം: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടി പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയും താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ കാട്ടുങ്ങല്‍ സലേഷ്.

2020ല്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 25ഓളം കളവുകേസുകളില്‍ പ്രതികളെ പിടികൂടാന്‍ പ്രധാന പങ്കുവഹിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സലേഷ്. ഈ മികവ് തന്നെയാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനാക്കിയത്.

sameeksha-malabarinews

നാട്ടുകാരെ ഭീതിയലാഴ്ത്തി വിഹിരിച്ചിരുന്ന ആയുധമുപയോഗിക്കുന്ന മോഷ്ടാവ് ഷാജഹാനെ പിടികൂടാന്‍ വേഷം മാറി തമിഴ്നാട്ടിലെ നിരവധിയിടങ്ങളില്‍ സഞ്ചരിച്ചു. മൂന്ന്മാസത്തെ പ്രയത്‌നം കൊണ്ട് ഏര്‍വാഡിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. രണ്ട് കൊലപാതകക്കേസുകളിലെ പ്രതികളെ പിടികൂടുന്ന പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും, നവമാധ്യമങ്ങളുടെയും, സൈബര്‍ സെല്ലിനേയും ഉപയോഗിച്ച് കേസുകള്‍ കണ്ടെടുക്കുന്നതില്‍ സലേഷിന്റെ പ്രാവിണ്യം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി മലപ്പുറം ജില്ലാ പോലീസ് ചീഫ് ഇദ്ദേഹത്തിന് അഭിനന്ദനപത്രവും പാരിതോഷികവും നല്‍കിയിരുന്നു.
സൈബര്‍ ഫോറന്‍സിക് ടീമംഗമായ സലേഷ് ജില്ലയില്‍ സ്‌കൂളുകളിലടക്കം നിരവധി സൈബര്‍ ക്രൈം ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

പരേതനായ കാട്ടുങ്ങല്‍ വേലായുധന്റെയും സത്യവതിയുടെയും മകനാണ് സലേഷ്.
ഭാര്യ ശിബിലി കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ആണ്. ഏഴാം ക്ലാസിലും, നഴ്സറിയുലുും പഠിക്കുന്ന ഇതാഷ്,ഇനിയ എന്നിവര്‍ മക്കളാണ്.

മലപ്പുറം ജില്ലയില്‍ നിന്നും ഇത്തവണ 15 പോലീസ് സേനാംഗങ്ങളാണ് മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!