Section

malabari-logo-mobile

ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്സിനായി രജിസ്റ്റർ ചെയ്യാം

HIGHLIGHTS : Foreigners residing in India can now also register for the vaccine

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇനി വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

വിദേശകള്‍ക്ക് കോവിന്‍ ആപ്പിലൂടെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷനിലൂടെയാകും വാക്‌സിനായി സ്ലോട്ടുകള്‍ ലഭിക്കുക. വിദേശികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം രാജ്യത്ത് ഇതാദ്യമായാണ്.

sameeksha-malabarinews

അതേസമയം, കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ ഉടലെടുത്ത വാക്‌സിന്‍ പ്രതിസന്ധി തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായി തീര്‍ന്നു. വളരെ കുറച്ച് വാക്സിന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. ബുധനാഴ്ച്ചയോടെയെ ഇനി വാക്‌സിന്‍ ലഭ്യമാകുകയുള്ളുവെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ വാക്സിന്‍ ക്ഷാമം കാരണം പല കേന്ദ്രങ്ങളിലും ഇന്ന് വാക്സിനേഷന്‍ മുടങ്ങും.വാക്സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കാനാണ് തീരുമാനം. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഇന്ന് 2,49,943 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാനായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!