പരപ്പനങ്ങാടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.

മരിച്ചത് വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി

 

പരപ്പനങ്ങാടി: ബൈക്ക് ബസിലിടിച്ച് യുവാവ് മരണപ്പെട്ടു. വള്ളിക്കുന്ന് സര്‍ക്കാര്‍ ജിയുപി സ്‌കൂളിന് സമീപത്ത് തമാസിക്കുന്ന വലിയാത്തുര്‍ കരുണാകരന്റെ മകന്‍ അരുണാ(22)ണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് പോവുകയായിരുന്ന ബസും. എതിരെ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട അരുണിനെ ഉടനെതന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊടപ്പാളിയിലെ ഈ വളവില്‍ നേരത്തേയും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മരണപ്പെട്ട അരുണ്‍ അപകടം നടന്നതിന് തൊട്ടടുത്തുള്ള കാര്‍ വര്‍ഷോപ്പിലെ ജീവനക്കാരനാണ്.

മാതാവ്: സരോജിനി, സഹോദരി അമൃത

 

Related Articles