എട്ടു വയസുകാരിയെ ലൈംഗികാസ്വാദനത്തിനായി സ്പര്‍ശിച്ച പ്രവാസിക്ക് തടവ്

ദുബായ്: എട്ടുവയസുകാരിയുടെ ശരീരത്തില്‍ ലൈംഗീകാസ്വാദനത്തിനായി സ്പര്‍ശിച്ച അന്‍പത്തൊന്നുകാരന് തടവ് ശിക്ഷ. ഇന്ത്യക്കാരനായ ഇലക്ട്രീഷ്യനാണ് ദുബായ് കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. സെപ്റ്റംബര്‍ നാലിനാണ് സംഭവം നടന്നത്. ശിക്ഷ തീര്‍ന്നാലുടന്‍ ഇയാളെ നാടുകടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ വംശജയായ കുട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്കായി എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ചത്. ഈ സമയം വീട്ടു ജോലിക്കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോലിക്കാരി മറ്റു ജോലിയുടെ തിരക്കില്‍ ഏര്‍പ്പെട്ട സമയത്താണ് ഇയാള്‍ കുട്ടിയെ പിടിച്ചത്. ഇതോടെ കുട്ടി പേടിച്ച് വീടിനുള്ളിലെ കുളിമുറിയില്‍ കയറി വാതിലടച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പോയ ശേഷമാണ് കുട്ടി പുറത്തിറങ്ങിത്.

പ്രതിയെ കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Related Articles