കൊച്ചി:കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം കേട്ടുകേള്‍വിയില്ലാത്തതാണെന്നും അതുകൊണ്ടുതന്നെ കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടിതി പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്വേഷണം നിലവിലുള്ളത് പോരെന്നും വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണമെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.


കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ ടീമിനെ ചുമതലപ്പെടുത്തണം.അതുവരെ കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്തണം. കുട്ടിയെകൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു.
അതെസമയം കടയ്ക്കാവൂരില്‍ അമ്മയ്‌ക്കെതിരായ പോക്‌സോ കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ഹൈക്കോടതിയില്‍ പറഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായും ജാമ്യഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേസ് ഡയറി പരിശോധിക്കാനന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത കോടതി കേസ് ഡയി ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പോലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും പിതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നുമാണ് അമ്മ കോടതിയില്‍ വാദിച്ചത്.