Section

malabari-logo-mobile

സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം ശബ്ദ വോട്ടോടെ നിയമസഭയില്‍ പാസായി

HIGHLIGHTS : തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം ശബ്ദ വോട്ടോടെ നിയമസഭയില്‍ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള...

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെതിരായ പ്രമേയം ശബ്ദ വോട്ടോടെ നിയമസഭയില്‍ പാസായി. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങളില്‍ പലതും വസ്തുതാവിരുദ്ധവുംയാഥാര്‍ത്ഥ്യങ്ങള്‍ക്ക് എതിരായിട്ടുള്ളതാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ്.

കിഫ്ബിയുടെ ധനകാര്യ മാതൃകയെക്കുറിച്ച് കൃത്യമായ അറിവില്ലാതെ തയാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രീയ നിക്ഷ്പക്ഷതയുടെതും പ്രൊഫഷണല്‍ സമീപനത്തിന്റെയും ലംഘനമാണ്. ചരിത്രത്തില്‍ ആദ്യമായാണ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കേരള നിയമസഭ നിരാകരിക്കുന്നത്.

sameeksha-malabarinews

സിഎജി റിപ്പോര്‍ട്ടിലെ പേജ് 41 മുതല്‍ 43 വരെയുള്ള കിഫ്ബി സംബന്ധിച്ച പരാമര്‍ശങ്ങളും എക്‌സിക്യൂട്ടീവ് സമ്മറിയില്‍ ഇതു സംബന്ധിച്ച രേഖപ്പെടുത്തലുകളും ഈ സഭ നിരാകരിക്കുന്നു. സര്‍ക്കാര്‍ നീക്കം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതെസമയം ധനമന്ത്രി തോമസ് ഐസക്കും എംഎല്‍എമാരായ വീണ ജോര്‍ജ്ജ്, ജയിംസ് മാത്യു, എം സ്വരാജ് എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!