HIGHLIGHTS : പാലക്കാട് : പൂളക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്നു . ആമില്‍ എന്ന ആറ് വയസുകാരനെ അമ്മ ഷാഹിദയാണ് കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. കൊല...
പാലക്കാട് : പൂളക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്നു . ആമില്‍ എന്ന ആറ് വയസുകാരനെ അമ്മ ഷാഹിദയാണ് കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ച് പറഞ്ഞത്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് എത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവും മറ്റു കുട്ടികളും കാര്യം അറിയുന്നത്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
മദ്രസ അധ്യാപികയാണ് ഷാഹിദ. ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.