കോഴിക്കോട് : മൂന്നാഴ്ച ,മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിധിയില്‍പെട്ട സ്ഥലത്തു വച്ച് നടത്തിയ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റില്‍. മുപ്പത്തിയേഴുകാരനായ മലപ്പുറം പുറത്തൂര്‍ ശിഹാബുദ്ധീന്‍ എന്നയാളാണ് പിടിയിലായത്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്,കണ്ണൂര്‍,വയനാട് ജില്ലകളിലായി നാല്‍പ്പതിലേറെ ബലാത്സംഗ കേസുകളിലെ പ്രതിയായ ഇയാള്‍ മന്ത്രവാദവും മറ്റും നടത്തുന്ന ഒരു ഉസ്താദിന്റെ പേര് പറഞ്ഞാണ് സ്ത്രീകളെ ചതിയില്‍പെടുത്തിയിരുന്നത്.
പണം, സ്വര്‍ണം എന്നിവ കൈക്കലാക്കുകയും പിന്നീട് മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തി വീണ്ടും തട്ടിപ്പു നടത്തുകയുമായിരുന്നു ഇയാളുടെ രീതി എന്ന് പോലീസ് അറിയിച്ചു.




