പാലക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറത്ത് കൊന്നു

പാലക്കാട് : പൂളക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊന്നു . ആമില്‍ എന്ന ആറ് വയസുകാരനെ അമ്മ ഷാഹിദയാണ് കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഷാഹിദ തന്നെയാണ് വിവരം പോലീസിനെ വിളിച്ച് പറഞ്ഞത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് എത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവും മറ്റു കുട്ടികളും കാര്യം അറിയുന്നത്.

മദ്രസ അധ്യാപികയാണ് ഷാഹിദ. ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top