ജീവിച്ചിരിക്കുന്ന അമ്മക്ക് കുഴിമാടമൊരുക്കി മകന്‍: വനിതാകമ്മീഷനുമുന്നില്‍ പരാതിയുമായി അമ്മ

മലപ്പുറം:  ജീവിച്ചിരിക്കുന്ന പെറ്റമ്മക്ക് കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയെടുക്കണമെന്നാവിശ്യപ്പെട്ട് ഒരമ്മ വനിതാകമ്മീഷന് മുന്നില്‍. മലപ്പുറം ജില്ലയിലെ തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അപമാനിക്കാനായി മകന്‍ കുഴിമാടമൊരുക്കിയത്.
മലപ്പുറത്ത് ബുധനാഴ്ച നടന്ന സിറ്റിങ്ങിലാണ് അമ്മ പരാതിയുമായെത്തിയത്. ഗൗരവമേറിയ സംഭവമാണിതെന്നും നടപടികള്‍ സ്വീകരിക്കുമെന്നും വനിതാകമ്മീഷന്‍ അംഗം ഇഎം രാധ അറിയിച്ചു.

രണ്ട് മക്കളാണ് പരാതിക്കാരിയായ അമ്മക്കുള്ളത്. മൂത്തമകനാണ് കുഴിമാടമൊരുക്കിയത്. കൂടാതെ ഇയാള്‍ അമ്മയെ അപഹസിക്കുന്ന രീതിയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ഇയാള്‍ക്കൊപ്പമാണ് മാതാവ് താമസിക്കുന്നത്.

സംഭവത്തെ കുറിച്ച് കമ്മീഷന്‍ പഞ്ചായത്ത് അംഗത്തെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. പോലീസിന്റെ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

Related Articles