വിദ്യാര്‍ത്ഥികളുടെ മുടി മുറിച്ചതിന് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം വിദ്യാര്‍ത്ഥികളുടെ മുടി മുറിച്ചു എന്ന പരാതിയില്‍ മദ്രസ അദ്യാപകന്‍ അറസ്റ്റില്‍.

വറ്റല്ലൂര്‍ നെച്ചിക്കുത്ത് പറമ്പ് മിസ്ബാഹുല്‍ മദ്രസ അധ്യാപകന്‍ പുല്ലാര മേല്‍മുറി പാലക്കപള്ളിയാളി ഹംസയാണ് അറസ്റ്റിലായത്. കൊളത്തൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

മുടിനീട്ടി വളര്‍ത്തിയ സഹോദരനങ്ങളായ വിദ്യാര്‍ത്ഥികളോട് മുടിവെട്ടാന്‍ അധ്യാപകന്‍ ആവിശ്യപ്പെട്ടു. എന്നാല്‍ കുട്ടികള്‍ ഇതിന് തയ്യാറാകാതെ ക്ലാസില്‍ വന്നു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഇവരുടെ മുടിമുറിക്കുയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ ചൈല്‍ഡ് ലൈനിന് പരാതി നല്‍കികുയായിരുന്നു.

ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Share news
error: Content is protected !!
Scroll to Top