ഏആര്‍ നഗറില്‍ കഞ്ചാവ് വേട്ട: ഒന്നരക്കിലോ കഞ്ചാവുമായി പുകയൂര്‍ സ്വദേശി പിടിയില്‍

തിരൂരങ്ങാടി:  ഏആര്‍ നഗറില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി.

തിരൂരങ്ങാടി:  ഏആര്‍ നഗറില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ ഒന്നരക്കിലോ  കഞ്ചാവുമായി പിടികൂടി.
എആര്‍ നഗര്‍ പുകയൂരിലെ സ്വകാര്യ സ്‌കൂള്‍ പരിസരത്തുനിന്നാണ് കഞ്ചാവ് മൊത്തകച്ചവടക്കാരന്‍ കൂടിയായ പുകയൂര്‍ കൊളക്കാടന്‍ മുഹമ്മദ് ഷാഫിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍, കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന തടയാന്‍ രൂപീകരിച്ച ഹരിത കര്‍മ്മസേന നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം രണ്ടരക്കിലോ കഞ്ചാവുമായി ഹെല്‍ത്ത് ട്രെയിനറായ യുവാവിനെ തൊട്ടടുത്ത തിരൂരങ്ങാടിയില്‍ നിന്നും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഷാഫിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.