ഓർഡർ ചെയ്ത മസാലദോശയെത്താൻ ഒരു മിനുറ്റ് വൈകി; പിന്നെ നടന്നത് കൂട്ടത്തല്ല്;  സംഭവം  കോട്ടക്കലിൽ

രാജേഷ് വി അമല
കോട്ടക്കൽ: മസാല ദോശ ഓർഡർ നൽകി പറഞ്ഞ സമയത്തിന് ഒരു മിനുറ്റ് മുന്നേ കിട്ടണം എന്ന പിടിവാശി കൊണ്ടെത്തിച്ചത് ഒടുവിൽ കൂട്ടത്തല്ലിലേക്ക്. ഇന്ന് വൈകുന്നേരം നാല് മുപ്പത്തോടെ ചങ്കുവെട്ടി പറമ്പിലങ്ങാടിയിലെ ഹോട്ടലിനു മുന്നിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ബൈക്കിലെത്തിയ രണ്ട് യുവാക്കൾ മസാലദോശ വേണമെന്നാവശ്യപ്പെടുകയും പതിനഞ്ച് മിനുറ്റാവും തയ്യാറാവുന്നതിനെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പതിനാല് മിനിറ്റിനുള്ളിൽ ദോശ മേശപ്പുറത്തെത്തണമെന്ന് പറഞ്ഞ് കൂട്ടത്തിലൊരാൾ വന്ന് കടന്നുപിടിക്കുകയും തുടർന്ന് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.

നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും യുവാവ് പിന്മാറാൻ കൂട്ടാക്കാതെ നാട്ടുകാർക്ക് നേരെ തിരിഞ്ഞതോടെ വീണ്ടും കൂട്ടത്തല്ലിലെത്തി. യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു. തർക്കം റോഡിലേക്കെത്തിയതോടെ തൃശൂർ -കോഴിക്കോട് ദേശീയപാതയിൽ ഏതാനും മിനുറ്റുനേരം ഗതാഗത തടസ്സവും നേരിട്ടു……..

Share news
error: Content is protected !!
Scroll to Top