Section

malabari-logo-mobile

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍

HIGHLIGHTS : More trains on Nilambur-Shornur route

നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ പുനഃസ്ഥാപിക്കുന്ന സര്‍വീസുകളുടെ പട്ടികയിലുണ്ട്.

രാവിലെ 5.45ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് 8.45ന് നിലമ്പൂരിലെത്തി വൈകിട്ട് വീണ്ടും പാലക്കാട്ടേക്കായിരുന്നു സര്‍വീസ്. അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കുപുറമേ ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ ഇതിന് സ്റ്റോപ്പ് അനുവദിക്കുന്നത് റെയില്‍വേയിലെ സേവന കൂട്ടായ്മയായ ട്രെയിന്‍ ടൈം പ്രതിനിധികള്‍ക്ക് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും വൈകാതെ എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കും.

sameeksha-malabarinews

ജനുവരിയോടെ മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!