ആണും പെണ്ണും ഒരുമിച്ചാണ് സമൂഹമെന്നൊക്കെ രസത്തിന് പറയാറുണ്ടെങ്കിലും പുരുഷാധിപത്യം പ്രകടമാണല്ലോ. പെണ്ണിന്റെ വസ്ത്രം പോലും പുരുഷാധിപത്യ സമൂഹം നിര്‍മ്മിച്ച് നല്‍കിയതാണ്. പാന്റും ഷര്‍ട്ടുമിട്ട് പുരുഷന്‍ ഫ്രീയായി നടക്കുമ്പോള്‍ സാരിയും പാവാടയുമൊക്കെയിട്ട് പെണ്ണ് അസ്വസ്ഥമാകുന്നത് കണ്ടിട്ടുണ്ട്.
പെണ്ണിന്റെ ശരീരത്തെക്കുറിച്ച് നിരന്തരം പുരുഷബോധം ഭയപ്പെടുത്തുകയും പുരുഷന്റെ തന്നെ പിടിയില്‍ നിന്ന് അതിന്റെ ‘പവിത്രത’ സംരക്ഷിക്കാന്‍ അവള്‍ പ്രയാസപ്പെടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.
പൊതുയിടങ്ങളില്‍ ഈസിയായി പെരുമാറാനോ ആത്മവിശ്വാസത്തോടെ
ഇടപെടാനോ കഴിയാതെ വസ്ത്രം അവളെ പിന്നോട്ട് വലിക്കുന്നുണ്ട്. ബാലുശ്ശേരി സ്‌കൂളിലെത് ഒരു ചുവട് വെപ്പാണ്.
ചെലോര്‍ക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പദമാണ് പ്രശ്‌നം. പെണ്ണിന്റെ ശരീര ഘടനയാണോ ആണിന്നെന്നും അപ്പോള്‍ വസ്ത്രവും അങ്ങിനെ വേണ്ടേയെന്നും ചോദിക്കുന്നു. പെണ്ണ് എന്തായാലും പാന്റും ഷര്‍ട്ടും ഇടാന്‍ തീരുമാനിച്ചിട്ടുണ്ട്. ആണിന് വേണേ പാവാട ചൂസ് ചെയ്യാം.. എന്താ കുഴപ്പോണ്ടോ…
പെണ്ണിനെ പിടിച്ച് ഈ സര്‍ക്കാര്‍ ആണാക്കിക്കളയുമോയെന്നൊക്കെയാണ് പേടി. പെണ്ണ് ടു വീലര്‍ ഓടിക്കാന്‍ തുടങ്ങിയപ്പോഴും പലര്‍ക്കും ഈ

പേടിയുണ്ടായിരുന്നു. ഓടിത്തഴങ്ങുമ്പോള്‍ അവര്‍ തന്നെ അതിന് പിറകില്‍ കയറി വരും പെണ്ണുങ്ങള്‍ക്ക് ഡ്രൈവിങ് സ്‌കൂളും തുടങ്ങും. പക്ഷേ അത്രയും കാലം ശ്വാസംമുട്ടിക്കഴിയേണ്ടിവരുമെന്ന് മാത്രം.
പരിഷ്‌കാരം വൈവിധ്യത്തെ നശിപ്പിച്ച് ഫാസിസം നടപ്പാക്കലാണ് എന്നൊക്കെ തിയറിയുണ്ടാക്കിയിറക്കുന്നവതൊക്കെ ആരാണെന്ന് മനസ്സിലാവുന്നുണ്ട്. എന്നാലും ഈ നിയോ ലിബറല്‍ മതനിരാസ യുക്തിവാദ പേടിയില്‍ എ.പി സുന്നിക്കാരെയും കൊണ്ട് ചാടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നത് വലിയ വിജയമാണ്.
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഒരു പൊതുസംവാദം…. ഷിജു ആര്‍ എഴുതുന്നു…
ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ഒരു പൊതുസംവാദം-2 ഫാത്തിമ തഹ്ലിയ പറയുന്നു




